എറിക്സൺ ഇന്ന് ബ്രന്റ്ഫോർഡിനായി അരങ്ങേറ്റം നടത്തും

Eriksen

ക്രിസ്റ്റ്യൻ എറിക്‌സൻ ഇന്ന് ഫുട്ബോൾ കളത്തിൽ മടങ്ങിയെത്തും. ന്യൂകാസിലിന് എതിരായ മത്സരത്തിലൂടെ ആകും താരം ബ്രെന്റ്‌ഫോർഡിനായി അരങ്ങേറുക. കഴിഞ്ഞ സമ്മറിൽ ഡെന്മാർക്കും ഫിൻ‌ലൻഡും തമ്മിലുള്ള യൂറോ 2020 മത്സരത്തിനിടെ 30കാരനായ ഡാനിഷ് മിഡ്‌ഫീൽഡറിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. താരം പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ വന്നെങ്കിലും ഫുട്ബോളിലേക്ക് മടങ്ങി എത്തിയിരുന്നില്ല.

ഐസിഡി (ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ) ഘടിപ്പിച്ചതിനാൽ സീരി എയിൽ താരത്തിന് കളിക്കാനായിരുന്നില്ല. അതാണ് താരം തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങി എത്തിയത്. എറിക്‌സൻ കഴിഞ്ഞ മാസം ആയിരുന്നു ഒരു ഫ്രീ ട്രാൻസ്ഫറിൽ ബ്രെന്റ്‌ഫോർഡിലേക്ക് എത്തിയത്. ഇതിനകം ബ്രെന്റ്ഫോർഡിനായി താരം പരിശീലന മത്സരങ്ങൾ കളിച്ചിരുന്നു. ഇന്നീ എറിക്സൺ കളത്തിൽ തിരികെയെത്തുന്നത് ഫുട്ബോൾ പ്രേമികൾക്ക് ആകെ സന്തോഷം നൽകും.