“കൊച്ചിയിലെ ആരാധകരെ കണ്ടപ്പോൾ രോമാഞ്ചം വന്നു” ഈ ആരാധകർക്ക് മുന്നിൽ ആണ് കളിക്കുന്നത് എങ്കിൽ വേറെ ലെവൽ ആയേനെ – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിന് കൊച്ചിയിൽ നടത്തിയ ലഒവ് സ്ട്രീമിങും അവിടെ ഒത്തുകൂടിയ ആരാധകരും തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു‌. ഇന്ന് അവിടെ കൂടിയ ആയിരക്കണക്കിന് ആരാധാകർ സഹലിന്റെ ഗോൾ ആഘോഷിക്കുന്ന വീഡിയോ കണ്ടപ്പോൾ കോൾമയിർ വന്നു എന്ന് ഇവാൻ പറഞ്ഞു. തനിക്ക് രോമാഞ്ചം വരികയാണെന്നും കൊച്ചിയിൽ ഈ ആരാധകർക്ക് മുന്നിൽ കളിക്കാൻ കാത്തിരിക്കുക ആണെന്നും ഇവാൻ പറഞ്ഞു.

ഈ ആരാധക കൂട്ടം ക്ലബിന് കൂടുതൽ ഊർജ്ജവും അടുത്ത മത്സരത്തിൽ കഠിന പ്രയത്നം നൽകാനുള്ള മോടിവേഷനും നൽകുന്നു എന്നും ഇവാൻ പറഞ്ഞു.

ഈ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആവാത്തത് ആണ് ഈ സീസണിലെ സങ്കടം എന്ന് താൻ ആവർത്തിക്കുന്നു. ഇവർക്ക് മുന്നിൽ കളിക്കാൻ ആയെങ്കിൽ അത് വേറെ തലത്തിൽ ഭ്രാന്തമായേനെ എന്നും ഇവാൻ പറഞ്ഞു. ഫാൻസ് ഞങ്ങളുടെ ഫുട്ബോൾ നേരിട്ട് കാണാൻ അർഹിക്കുന്നുണ്ട് എന്നും അടുത്ത സീസണിൽ അത് നടക്കും എന്നും ഇവാൻ പറഞ്ഞു.