“വീരവാദങ്ങൾ ഇല്ല, വിനയം മാത്രം, ഒരു മത്സരം കൂടെ ബാക്കിയുണ്ട്” – ഇവാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ എസ് എല്ലിൽ ആദ്യ പാദത്തിൽ ജംഷദ്പൂരിനെ തോൽപ്പിച്ചു എങ്കിലും വീരവാദങ്ങൾക്ക് ഇല്ല എൻ‌ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ പറഞ്ഞു. ഇനിയും ഒരു മത്സരം കൂടെ ഉണ്ട്. ജംഷദ്പൂർ മികച്ച ടീമാണ്. അവർ ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ്. അടുത്ത മത്സരത്തിൽ വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കുന്നു. ഇവാൻ പറഞ്ഞു. ഇപ്പോൾ വിനയത്തിൽ നിൽക്കണം. എന്നും ഇവാൻ പറഞ്ഞു.

തന്റെ താരങ്ങൾ തനിക്ക് അഭിമാനിക്കാനുള്ള കാര്യങ്ങൾ ആണ് ഗ്രൗണ്ടിൽ കാണിക്കുന്നത്. ഈ മത്സരം കൂടുതൽ വിശകലനം ചെയ്ത് അടുത്ത മത്സരത്തിനായി ഒരുങ്ങും എന്നും ഇവാൻ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സ് അണ്ടർഡോഗ്സ് ആണെന്നും എന്നിട്ട് ഇങ്ങനെ കളിക്കുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു