“ഇത് തന്റെ ഏറ്റവും മികച്ച സീസൺ” – സഹൽ

കേരള ബ്ലാസ്റ്റേഴ്സിനായി താൻ ഇതുവരെ കളിച്ചതിൽ ഏറ്റവും മികച്ച സീസൺ ആണ് ഇത് എന്ന് സഹൽ അബ്ദുൽ സമദ്. ഇന്ന് ജംഷദ്പൂരിനെ ആദ്യ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചപ്പോൾ വിജയ ഗോൾ നേടിയത് സഹൽ ആയിരുന്നു. സഹലിന്റെ ഈ സീസണിലെ ആറാം ഗോളായിരുന്നു ഇത്. ഈ സീസൺ തന്റെ ഏറ്റവും മികച്ച സീസണാണ്. അത് ഗോളിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാം കൊണ്ടും ഇത് തനിക്ക് നല്ല സീസൺ ആണ് എന്ന് സഹൽ പറഞ്ഞു.

ഈ ടീമിനെ ഓർത്ത് താൻ സന്തോഷവാൻ ആണ്. ടീമിനെ സഹായിക്കാൻ കഴിയുന്നതിൽ സന്തോഷവാൻ ആണെന്നും സഹൽ പറഞ്ഞു. ലൂണ, വാസ്കസ്, ഡിയസ് എന്നിവർക്ക് ഒപ്പം കളിക്കുന്നത് എളുപ്പമാണ്. അവർ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട് എന്നും സഹൽ പറഞ്ഞു. ഇന്ന് വാസ്കസ് തന്ന പാസ് താൻ പ്രതീക്ഷിച്ചിരുന്നു എന്നും ഇത് പരിശീലന സമയത്ത് ചെയ്യാറുണ്ട് എന്നും യുവതാരം പറഞ്ഞു.