ഇന്നാണ് പോര്!! കപ്പ് ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് ഇറങ്ങുന്നു

ഞായറാഴ്ച ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. ചരിത്രപുസ്തകങ്ങളിൽ അവരുടെ ആദ്യ ഹീറോ ISL കിരീടം എഴുതി ചേർക്കാൻ ആണ് ഇരുടീമുകളും ഇറങ്ങുന്നത്. ആരാധകരൈ എസ് എൽ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടിയാകും ഇത്.

സെമിയിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹൻ ബഗാനെതിരേ 3-2ന് അഗ്രഗേറ്റ് ജയിച്ച ശേഷമാണ് മാനുവൽ മാർക്വേസിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തിയത്. ആദ്യമായി ഫൈനൽ കളിക്കുന്ന ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാകും.
Img 20220303 030018

സെമിയിൽ ജംഷദ്പൂരിനെതിരെ 2-1ന്റെ അഗ്രഗേറ്റ് ജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്. തങ്ങളുടെ മൂന്നാമത്തെ ഹീറോ ഐഎസ്എൽ ഫൈനൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ കുറഞ്ഞ ഒന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും പരസ്പരം 6 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് മത്സരങ്ങൾ വീതം ജയിച്ചു. ഈ സീസണിൽ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് നേർക്കുനേർ വന്നപ്പോൾ ജയിച്ചത്.

ഇന്ന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ നെറ്റ്വർക്കിൽ തത്സമയം കാണാം.