“ആദ്യം കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഈ ക്ലബിന്റെ ഭാഗമാകാൻ ആഗ്രഹിച്ചു” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ തന്നെ ഈ ക്ലബിന്റെ ഭാഗമാകാൻ താൻ ആഗ്രഹിച്ചിരുന്നു എൻ‌ ഇവാൻ വുകമാനോവിച് പറഞ്ഞു. ഈ ടീമിന്റെ ഭാഗമാകാൻ തീരുമാനിച്ചതിൽ താൻ സന്തോഷിക്കുന്നു. അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബും അവരുടെ വലിയ ആരാധകരും തരുന്ന എനർജി ചെറുതല്ല. ഈ കുടുംബത്തിന്റെ ഭാഗമാകാൻ ആണ് താൻ ആഗ്രഹിച്ചത്. കോച്ച് പറയുന്നു.

എനിക്ക് വെല്ലുവിളികൾ ഇഷ്ടമാണ്. ഇത് കടുപ്പമുള്ള ജോലി ആകുമെന്ന് അറിയാമായിരുന്നു. എങ്കിലും ഫുട്ബോളിൽ ഇതൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇവാൻ പറഞ്ഞു. താ‌ൻ എല്ലാവർക്കും എന്നും ബഹുമാനം നൽകാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് കിട്ടുന്ന സ്നേഹവും ബഹുമാനവും തന്നെ സന്തോഷവാൻ ആക്കുന്നു എന്നും ഇവാൻ പറഞ്ഞു.