ഡൂറണ്ട് കപ്പ് ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് മൊഹമ്മദൻസിനെ നേരിടും

Ajsal Blasters

ഡൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മൊഹമ്മദൻസ് എതിരാളികൾ. കൊൽക്കത്തൻ ടീം ഗ്രൂപ്പ് എയിൽ ഒന്നാമത് ഫിനിഷ് ചെയ്തതോടെയാണ് മൊഹമ്മദൻസ് ആകും എതിരാളികൾ എന്ന് ഉറപ്പായത്. ബെംഗളൂരു എഫ് സി ആണ് ഗ്രൂപ്പ് എ യിൽ രണ്ടാമത് ഫിനിഷ് ചെയ്തത്. അവർ ക്വാർട്ടർ ഫൈനലിൽ ഒഡീഷയെ നേരിടും.

കേരള ബ്ലാസ്റ്റേഴ്സ്

ഗ്രൂപ്പ് ഡിയിൽ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങളും ഒരു സമനിലയുമോടെ 7 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തിരുന്നു. റിസേർവ്സ് താരങ്ങളെ വെച്ച് ക്വാർട്ടറിലേക്ക് എത്തിയ ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ അഭിമാനകരനായ പോരാട്ടമാണ് കാഴ്ചവെച്ചത്. സീനിയർ ടീമുമായി വരുന്ന മൊഹമ്മദൻസ് കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്ക് വലിയ വെല്ലുവിളി ആയേക്കും. എങ്കിലും സെമി ലക്ഷ്യമാക്കി ഭയമില്ലാതെ ആകും ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ ഇറങ്ങുക