ഷാജി പ്രഭാകരൻ AIFF ജനറൽ സെക്രട്ടറി

Newsroom

20220903 113816

ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയ ഷാജി പ്രഭാകരൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ഐക്യകണ്ഠേന ആണ് ഷാജി പ്രഭാകരനെ ജനറൽ സെക്രട്ടറി ആയി പുതിയ കമ്മിറ്റി തിരഞ്ഞെടുത്തത്.

എ.ഐ.എഫ്.എഫിന്റെ പ്രവർത്തനത്തിൽ മാറ്റം വരണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന ആളായിരുന്നു പ്രഭാകരൻ. സെക്രട്ടറി ആകും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ അദ്ദേഹം എ.ഐ.എഫ്.എഫ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

എഐഎഫ്‌എഫിൽ വിഷൻ ഡയറക്ടറായി കരിയർ ആരംഭിച്ച പ്രഭാകരൻ മുമ്പ് ഫിഫയ്‌ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.