കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കായി ഗോളടിക്കാൻ ദിമിത്രിയോ ഗ്രീസിൽ നിന്ന് എത്തുന്നു | Exclusive

20220825 152923

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന വിദേശ താരം ഗ്രീസിൽ നിന്ന്. ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ആകും ക്ലബിന്റെ അവസാന വിദേശ സൈനിംഗ്. 29കാരനായ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തി കഴിഞ്ഞു. ഒരു വർഷത്തെ കരാറിൽ ആണ് ദിമിത്ര്യോസ് എത്തുന്നത്. ഫോർവേഡ് ആയ താരം തന്റെ ക്ലബായിരുന്ന ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് റിലീസ് വാങ്ങിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ്

പെട്ടെന്ന് തന്നെ ബ്ലാസ്റ്റേഴ്സ് പുതിയ സൈനിംഗ് പ്രഖ്യാപിക്കും. ഗ്രീക്ക് പത്രങ്ങളും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഇസ്രായേൽ ക്ലബായ എഫ് സി അഷ്ദോദിലായിരുന്നു താരം ലോണിൽ കളിച്ചിരുന്നത്. മുമ്പ് ജർമ്മൻ ക്ലബുകളിലും ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലും താരം കളിച്ചിട്ടുണ്ട്. ഗ്രീസ് ദേശീയ ടീമിനായി 2014ൽ അരങ്ങേറ്റം നടത്തിയ ദിമിത്ര്യോസ് അഞ്ച് മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.

ഈ സൈനിംഗോടെ ബ്ലാസ്റ്റേഴ്സിന് ആറ് വിദേശ താരങ്ങൾ ആകും. അഡ്രിയാൻ ലൂണ, വിക്ടർ മോംഗിൽ, ലെസ്കോവിച്, അപോസ്തോലിസ്,ഇവാൻ കലിയുഷ്നി എന്നിവരാണ് മറ്റു സൈനിംഗുകൾ.