കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന വിദേശ താരം ഗ്രീസിൽ നിന്ന് | Kerala Blasters Exclusive

Picsart 22 08 25 14 51 07 171

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന സൈനിംഗ് ഗ്രീസിൽ നിന്ന് ആയിരിക്കും. മുൻ ഗ്രീസ് ദേശീയ താരമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുതിയ താരത്തിന്റെ പേര് മാർക്കസ് വ്യക്തമാക്കിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് ഈ സൈനിംഗ് ഉടൻ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ താരം ഫോർവേഡ് ആയിരിക്കും എന്ന് മാർക്കസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി

കോസ്റ്റാസ് മിട്രഗ്ലോ ആണ് ഈ താരം എന്നാണ് അഭ്യൂഹങ്ങൾ. 34കാരനായ കോസ്റ്റാസ് പല യൂറോപ്യൻ ക്ലബുകളിലും കളിച്ചിട്ടുണ്ട്. മാഴ്സെ, ഫുൾഹാം, ബെൻഫിക, പി എസ് വി, ഗലറ്റസറി, ഒളിമ്പിയാകോസ് എന്നീ ക്ലബുകൾക്ക് ആയി കളിച്ചിട്ടുള്ള താരമാണ്. ഗ്രീസിനായി 65 മത്സരങ്ങൾ കളിച്ച താരം 15 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്. കോസ്റ്റാസ് മിട്രഗ്ലൊ ആണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒരു മികച്ച സൈനിംഗ് ആകും. പ്രായം 34 ഉണ്ടെങ്കിലും ഐ എസ് എല്ലിൽ നല്ല സംഭാവനകൾ നൽകാൻ താരത്തിനാകും.

ഈ സൈനിംഗ് 29കാരനായ ദിമിത്രോസ് ദിയമൻടൊകോസ് ആണെന്നും സംസാരം ഉണ്ട്. എന്തായാലും ഇത് സംബന്ധിച്ച് ക്ലബ് പെട്ടെന്ന് തന്നെ വ്യക്തത തരും എന്ന് പ്രതീക്ഷിക്കാം.