മാഞ്ചെസ്റ്ററിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

Sports Correspondent

Deanelgar

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എൽഗാര്‍.  മാഞ്ചെസ്റ്ററിൽ ആണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ലോര്‍ഡ്സിലെ ആദ്യ മത്സരത്തിലേറ്റ കനത്ത പരാജയത്തിന് ശേഷം ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റമാണുള്ളത്. മാത്യു പോട്സിന് പകരം ഒല്ലി റോബിന്‍സൺ ടീമിലേക്ക് എത്തുന്നു.

മാര്‍ക്കോ ജാന്‍സന് പകരം സൈമൺ ഹാര്‍മറെ ദക്ഷിണാഫ്രിക്ക ടീമിലെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക: Dean Elgar(c), Sarel Erwee, Keegan Petersen, Aiden Markram, Rassie van der Dussen, Kyle Verreynne(w), Simon Harmer, Keshav Maharaj, Kagiso Rabada, Anrich Nortje, Lungi Ngidi

ഇംഗ്ലണ്ട്: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Stuart Broad, Ollie Robinson, Jack Leach, James Anderson