ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മികച്ച തുടക്കം നല്‍കി കമേഡ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കമേഡ നൈറ്റ് റൈഡേഴ്സ് എക്സ്പീറിയോണിനെ 44 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കമേഡ 3 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടിയ ശേഷം എതിരാളികളായ എക്സ്പീറിയോണ്‍ നൈറ്റ്സിനെ 30/6 എന്ന സ്കോറിലേക്ക് ഒതുക്കുകയായിരുന്നു.
കമേഡയ്ക്കായി വിഷ്ണു ആനന്ദ് ബാബു(25), ഇര്‍ഫാന്‍ അഹമ്മദ് ദാര്‍(15), വജാഹത് അഹമ്മദ് ദാര്‍(13*), ഹരിപ്രസാദ്(15) എന്നിവരാണ് ബാറ്റിംഗില്‍ കളം നിറഞ്ഞ് നിന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ എക്സ്പീറിയോണിനായി ആര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് നീങ്ങുവാന്‍ സാധിച്ചിരുന്നില്ല. ടീം എട്ടോവറില്‍ 30 റണ്‍സ് മാത്രമാണ് നേടിയത്. ഹരിപ്രസാദ്, പിഎ അനസ് എന്നിവര്‍ കമേഡയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.
ഇന്ന് നടന്ന മറ്റു മത്സരങ്ങലില്‍ കിംബാള്‍ എന്‍ഫിനെയും സോംനോവെയര്‍ യൂറോസിയയെയും ഏഴ് വിക്കറ്റിന് തങ്ങളുടെ മത്സരങ്ങളില്‍ പരാജയപ്പെടുത്തി. സോംനോവെയറിനെതിരെ യൂറോസിയ 42/5 എന്ന സ്കോറാണ് നേടിയത്. സോംനോവെയര്‍ 6.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ മറികടന്നു. 19 റണ്‍സ് നേടിയ അനില്‍ എ ആണ് സോംനോവെയറിന്റെ ടോപ് സ്കോറര്‍.
എന്‍ഫിനിനെ 35/7 എന്ന സ്കോറിന് ചെറുത്ത്നിര്‍ത്തിയ ശേഷം ലക്ഷ്യം 3.3 ഓവറില്‍ മറികടന്നാണ് കിംബാള്‍ തങ്ങളുടെ വിജയം ഉറപ്പാക്കിയത്. 9 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ അബ്ദുള്‍ സലീം ആണ് കിംബാളിന്റെ വിജയ ശില്പി. ബൗളിംഗില്‍ കിംബാളിനായി അഭിനവ് പൂജാഹരി 4 വിക്കറ്റ് വീഴ്ത്തി മികച്ചു നിന്നു.