ഗോളടി നിർത്താതെ റാഷ്ഫോഡ്, നോർവിച്ചിനെ നാണം കെടുത്തി യുണൈറ്റഡ്

- Advertisement -

മാർക്കസ് റാഷ്ഫോഡ് വീണ്ടും ഗോൾ വേട്ട നടത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നോർവിചിനെതിരെ കൂറ്റൻ ജയം. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ഒലെയുടെ ടീം ഇന്ന് ഓൾഡ് ട്രാഫോഡിൽ നിന്ന് ജയിച്ചു കയറിയത്. ജയത്തോടെ 34 പോയിന്റുള്ള യുണൈറ്റഡ് നിലവിൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരും. നോർവിച് വെറും 14 പോയിന്റുമായി അവസാന സ്ഥാനത്താണ്.

മാർക്കസ് റാഷ്ഫോഡിന്റെ ഇരട്ട ഗോളുകളാണ് യുണൈറ്റഡ് ജയത്തിൽ ഇന്ന് നിർണായകമായത്. ആദ്യ പകുതിയിൽ മാറ്റയുടെ അസിസ്റ്റിൽ ഗോൾ നേടിയ റാഷ്ഫോഡ് പിന്നീട് രണ്ടാം പകുതിയിൽ പെനാൽറ്റി ഗോളിൽ യുണൈറ്റഡിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീട് രണ്ട് മിനുട്ടുകൾക്ക് ശേഷം മികച്ച ഹെഡറിലൂടെ മാർഷിയാൽ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. പിന്നീട് യുവ താരം ഗ്രീൻവുഡ് നേടിയ ഗോളാണ് യുണൈറ്റഡിന്റെ ഗോൾ വേട്ട പൂർത്തിയാക്കിയത്.

Advertisement