യുവ താരങ്ങൾ തിളങ്ങി, ചെൽസിക്ക് മികച്ച ജയം

- Advertisement -

പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് പോയിന്റ് നഷ്ടപ്പെടുത്തുന്ന ശീലം ഇത്തവണ ചെൽസി ആവർത്തിച്ചില്ല. ബേൺലിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നാണ് ലംപാർഡിന്റെ സംഘം ലീഗിൽ നാലാം സ്ഥാനത്ത് തങ്ങളുടെ നില ഉറപ്പിച്ചത്. നിലവിൽ 39 പോയിന്റാണ് ചെൽസിക്ക് ഉള്ളത്. അഞ്ചാം സ്ഥാനത്തുള്ള യുനൈറ്റഡിനേക്കാൾ 5 പോയിന്റ് മുന്പിലാണ് അവർ.

ആദ്യ പകുതിയിൽ തുടക്കത്തിൽ ചെൽസി താളം കണ്ടെത്താൻ വിഷമിച്ച ഘട്ടത്തിൽ അവർ ഒരു തവണ ഗോൾ വഴങ്ങിയെങ്കിലും VAR അവരുടെ രക്ഷക്ക് എത്തി. 27 ആം മിനുട്ടിൽ വില്ലിയനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞോ ആണ് ചെൽസിയെ മുന്നിൽ എത്തിച്ചത്. പിന്നീട് 38 ആം മിനുട്ടിൽ റീസ് ജെയിംസ് ന്റെ മനോഹരമായ ക്രോസ് ഹെഡറിലൂടെ വലയിലാക്കി റ്റാമി അബ്രഹാം ആണ് ചെൽസിയുടെ ലീഡ് രണ്ടാക്കി ഉയർത്തിയത്.

രണ്ടാം പകുതിയിൽ ചെൽസി കളിയുടെ സമ്പൂർണ ആധിപത്യം ഏറ്റെടുത്തു. 49 ആം മിനുട്ടിൽ ആസ്പിലിക്വെറ്റയുടെ ക്രോസ് ഗോളാക്കി യുവ താരം കാലം ഹഡ്സൻ ഒഡോയി ചെൽസിയുടെ മൂന്നാം ഗോളും നേടി ബേൺലിയുടെ അവസാന പ്രതീക്ഷയും കെടുത്തി. പിന്നീട് അബ്രഹാം, മൌണ്ട് അടക്കമുള്ള താരങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവർ പായാക്കിയത് ബേൺലിയെ നാണകേടിൽ നിന്ന് രക്ഷിച്ചു.

Advertisement