ജാര്‍ഖണ്ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം, അവസാന അഞ്ച് വിക്കറ്റ് വീഴ്ത്തിയത് വെറും 26 റൺസ് വിട്ട് നൽകി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇഷാന്‍ കിഷനും സരഭ് തിവാരിയും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് രഞ്ജി ട്രോഫിയിൽ കേരളത്തിന് ജാര്‍ഖണ്ഡിനെതിരെ ലീഡ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ ജാര്‍ഖണ്ഡിന്റെ ഇന്നിംഗ്സ് 340 റൺസിൽ അവസാനിക്കുകയായിരുന്നു.

ലഞ്ചിന് പിരിയുമ്പോള്‍ 200/4 എന്ന നിലയിലായിരുന്ന ജാര്‍ഖണ്ഡ് 140 റൺസ് നേടുന്നതിനിടെ ഓള്‍ഔട്ട് ആയി. ഇഷാന്‍ കിഷന്‍ 132 റൺസ് നേടിയപ്പോള്‍ സൗരഭ് തിവാരി 97 റൺസ് നേടി പുറത്തായി. ഇരുവരുടെയും ഉള്‍പ്പെടെ ജലജ് സക്സേന അഞ്ച് വിക്കറ്റാണ് നേടിയത്.

അഞ്ചാം വിക്കറ്റിൽ ഇഷാനും സൗരഭ് തിവാരിയും ചേര്‍ന്ന് 202 റൺസാണ് നേടിയത്. ഈ കൂട്ടുകെട്ട് പുറത്തായ ശേഷം അവസാന 5 വിക്കറ്റുകള്‍ വെറും 24 റൺസിനാണ് ജാര്‍ഖണ്ഡിന് നഷ്ടമായത്.