ഈ വിജയം ഒരാളുടെ സംഭാവനയല്ല, ഇത് ടീം വര്‍ക്കിന്റെ വിജയം – ക്രിസ് സിൽവര്‍വുഡ്

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്ക ഏഷ്യ കപ്പിന് എത്തിയപ്പോള്‍ പരിചയസമ്പത്തില്ലാത്ത യുവ താരങ്ങളുടെ പേസ് സംഘത്തിലാണ് വിശ്വാസമര്‍പ്പിച്ചതെന്നും എന്നാൽ അവരുടെ മികവാര്‍ന്ന പ്രകടനം ടൂര്‍ണ്ണമെന്റിൽ എടുത്തു് പറയേണ്ട ഒന്നാണെന്നും പറ‍ഞ്ഞ് ശ്രീലങ്കന്‍ കോച്ച് ക്രിസ് സിൽവര്‍വുഡ്.

ഈ വിജയത്തിൽ ഒരാളെ എടുത്ത് പറയാനാകില്ലെന്നും ഇത് ടീം വര്‍ക്കിന്റെ വിജയം ആണെന്നും ക്രിസ് സിൽവര്‍വുഡ് വ്യക്തമാക്കി. ഈ ടീമിന്റെ പ്രതിഭയിൽ ഏവര്‍ക്കും വിശ്വാസമുണ്ടായിരുന്നുവെന്നും സിൽവര്‍വുഡ് പറഞ്ഞു.

ഫൈനലില്‍ പ്രമോദ് മധുഷന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ വനിന്‍ഡു ഹസരംഗ ഒരോവറിൽ മൂന്ന് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ പ്രതീക്ഷകളെ തകര്‍ക്കുകയായിരുന്നു. ബാറ്റിംഗിൽ ഭാനുക രാജപക്സ നേടിയ 71* എന്ന സ്കോറാണ് ശ്രീലങ്കയെ 170/6 എന്ന സ്കോറിലേക്ക് നയിച്ചത്.