ഒരൊന്നൊന്നര ഗിഫ്റ്റ്! കല്യാണ സമ്മാനമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ സീസൺ ടിക്കറ്റ്

Newsroom

Picsart 22 09 12 17 28 32 870
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഫുട്ബോൾ കഴിഞ്ഞേ എന്തുമുള്ളൂ. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ മഞ്ഞപ്പട ഒരു ബ്ലാസ്റ്റേഴ്സ് ഫാനിന്റെ കല്യാണത്തിന് സമ്മാനമായി നൽകിയത് ബ്ലാസ്റ്റേഴ്സിന്റെ ഈ ഐ എസ് എല്ലിലെ സീസൺ ടിക്കറ്റ് ആണ്‌‌. വധുവിനും വരനും മഞ്ഞപ്പട കല്യാണ സമ്മാനമായി ഒരോ സീസൺ ടിക്കറ്റ് സമർപ്പിച്ചു.

ഈ വാർത്ത കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി. മഞ്ഞപ്പട കോട്ടയം ഘടകത്തിലെ അംഗങ്ങളാണ് സരുണിന്റെയും ലക്ഷ്മിയുടെയും കല്യാണത്തിന് ഈ ഗിഫ്റ്റ് നൽകിയത്. ക്ലബ് ഈ വാർത്ത പങ്കുവെക്കുന്നതിനോടൊപ്പം ഇരുവർക്കും മംഗളാശംസകളും നേർന്നു‌.

കേരള ബ്ലാസ്റ്റേഴ്സ്

ഒക്ടോബർ 7ന് തുടങ്ങുന്ന ഐ എസ് എല്ലിനായുള്ള സീസൺ ടിക്കറ്റ് വില്പന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.