സഞ്ജുവിന് സ്ഥാനമില്ല, ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം അറിയാം

Sports Correspondent

Bhuvneshwarindia

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ ജസ്പ്രീത് ബുംറയും ഹര്‍ഷൽ പട്ടേലും ടീമിലേക്ക് വന്നപ്പോള്‍ രവിചന്ദ്രന്‍ അശ്വിന് ടീമിൽ ഇടം ലഭിച്ചു. അവേശ് ഖാനും രവി ബിഷ്ണോയും ഏഷ്യ കപ്പിൽ കളിച്ച ടീമിൽ നിന്ന് പുറത്ത് പോകുന്നവരിൽ പെടുന്നു. രവി ബിഷ്ണോയി സ്റ്റാന്‍ഡ്ബൈ താരങ്ങളുടെ പട്ടികയിൽ ഇടം നേടി.

രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതോടെ ഏഷ്യ കപ്പ് ടീമിലെത്തിയ അക്സര്‍ പട്ടേലും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് സ്റ്റാന്‍ഡ്ബൈ താരങ്ങളായി പ്രഖ്യാപിക്കപ്പെട്ട താരങ്ങള്‍. അതേ സമയം ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഇന്ത്യ സ്ക്വാഡ്:Rohit Sharma (c), KL Rahul (vc), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wk), Dinesh Karthik (wk), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍Mohammed Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.