“ലക്ഷ്യം ഐ എസ് എൽ ആണ്, ഡ്യൂറണ്ട് കപ്പിലും വിജയിക്കാനായി പോരാടും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Img 20210910 181746

ഡ്യൂറണ്ട് കപ്പിനെ വെറും ഒരു പ്രീസീസൺ ആയല്ല കാണുന്നത് എന്നും വിജയിക്കാൻ ആയി തന്നെയാകും മത്സരത്തിന് ഇറങ്ങുന്നത് എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. നാളെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു വുകമാനോവിച്. ഡ്യൂറണ്ട് കപ്പ് പ്രീസീസണ് ഇടയ്ക്കാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ ടൂർണമെന്റ് ഐ എസ് എല്ലിന് ഒരുങ്ങാൻ സഹായിക്കും എന്നും വുകമാനോവിച് പറഞ്ഞു.

ഡ്യൂറണ്ട് കപ്പിലും ടീം വിജയിക്കാൻ വേണ്ടി ആകും പോരിടുന്നത്. കാരണം അങ്ങനെ ഒരോ മത്സരങ്ങളെയും സമീപിച്ചാൽ മാത്രമേ ടീമിന് വിജയിക്കാനുള്ള മനോഭാവം വരികയുള്ളൂ. ടീം മെച്ചപ്പെടാനും ആ സമീപനം ആണ് വേണ്ടത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ടീമിന്റെ ഇതുവരെയുള്ള ഒരുക്കത്തിൽ താൻ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. നാളെ ഇന്ത്യൻ നേവിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ നേരിടുന്നത്.

Previous articleഗോകുലം കേരളാ എഫ്.സി 2021-2022 സീസണിലേക്കുള്ള കിറ്റുകൾ അവതരിപ്പിച്ചു
Next articleഉപേക്ഷിച്ച ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് മത്സരം മറ്റൊരു അവസരത്തിൽ നടത്തുമെന്ന് ബി.സി.സി.ഐ