ഉപേക്ഷിച്ച ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് മത്സരം മറ്റൊരു അവസരത്തിൽ നടത്തുമെന്ന് ബി.സി.സി.ഐ

India

ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായ കൊറോണ വൈറസ് ബാധയെ തുടർന്ന് ഉപേക്ഷിച്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് മറ്റൊരു അവസരത്തിൽ നടത്താൻ തയ്യാറാണെന്ന് അറിയിച്ച് ബി.സി.സി.ഐ. ബി.സി.സി.ഐ പുറത്തുവിട്ട കുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ബി.സി.സി.ഐക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നും അത്കൊണ്ട് തന്നെ ടെസ്റ്റ് മത്സരം മറ്റൊരു അവസരത്തിൽ നടത്താൻ ശ്രമിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു.

ടി20 ലോകകപ്പും ഐ.പി.എല്ലും നടക്കുന്ന സാഹചര്യത്തിൽ ഈ വർഷം മത്സരം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ നിശ്ചിത പരമ്പരക്കായി അടുത്ത വർഷം ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തുമ്പോൾ പരമ്പര നടത്താനുള്ള സാധ്യതകൾ ബി.സി.സി.ഐ ആലോചിക്കും. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമാർ കോവിഡ് പോസിറ്റീവ് ആയതോടെയാണ് മത്സരം ഉപേക്ഷിക്കാൻ ഇരു ക്രിക്കറ്റ് ബോർഡുകളും തീരുമാനിച്ചത്.

Previous article“ലക്ഷ്യം ഐ എസ് എൽ ആണ്, ഡ്യൂറണ്ട് കപ്പിലും വിജയിക്കാനായി പോരാടും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
Next articleഅവസാന ടി20യിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് ജയം