തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചത് ഐപിഎൽ, കരീബിയന്‍ പ്രീമിയര്‍ ലീഗിന് അത് വേറെ ലെവലിൽ എത്തിക്കാനാകും – ഒബേദ് മക്കോയി

Obedmccoyrajastanroyals

ഐപിഎല്‍ ആണ് തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചതെന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം ഒബേദ് മക്കോയി. രാജസ്ഥാന്‍ റോയൽസിന് വേണ്ടി അരങ്ങേറ്റ സീസണിൽ ശ്രദ്ധേയമായ പ്രകടനം ആണ് താരം പുറത്തെടുത്തത്. ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചവരിൽ ഒബേദ് മക്കോയിയും ഉണ്ട്.

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ രാജസ്ഥാന്‍ റോയൽസിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബഡോസ് റോയൽസിന് വേണ്ടിയാണ് താരം ഇത്തവണ അണിനിരിക്കുന്നത്. ഐപിഎലിന്റെ തുടര്‍ച്ചയെന്നോണം ഒട്ടനവധി പരിചിത മുഖങ്ങള്‍ ഈ ഫ്രാഞ്ചൈസിയിലും ഉണ്ടെന്നും അത് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്നും താരം വെളിപ്പെടുത്തി.