വെസ്റ്റിന്‍ഡീസിനെ വട്ടം കറക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍, 88 റൺസ് വിജയം നേടി ഇന്ത്യ

Sports Correspondent

India

അഞ്ചാം ടി20യിൽ 88 റൺസ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 188 റൺസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 100 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ വെസ്റ്റിന്‍ഡീസ് ചൂളുന്ന കാഴ്ചയാണ് കണ്ടത്. 10 വിക്കറ്റുകളും നേടിയത് സ്പിന്നര്‍മാരാണ്.

Axarpatel

ആദ്യ മൂന്ന് വിക്കറ്റുകള്‍ അക്സര്‍ പട്ടേൽ നേടിയപ്പോള്‍ പിന്നീടുള്ള വിക്കറ്റുകള്‍ കുൽദീപും രവി ബിഷ്ണോയിയും പങ്ക് വയ്ക്കുകയായിരുന്നു. 35 പന്തിൽ 56 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസിനായി പൊരുതി നോക്കിയത്. കുൽദീവും മൂന്ന് വിക്കറ്റ് നേടുകയായിരുന്നു. രവി ബിഷ്ണോയിയ്ക്ക് 4 വിക്കറ്റ് ലഭിച്ചു.

ഹെറ്റ്മ്യറിന് മറ്റു താരങ്ങളിൽ നിന്ന് പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ 15.4 ഓവറുകളിൽ വെസ്റ്റിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു.