39 റൺസ് വിജയം, പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയുയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് മൂന്നാം ഏകദിനവും സ്വന്തമാക്കി പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 255/9 എന്ന സ്കോര്‍ സ്വന്തമാക്കിയ ഇന്ത്യ 47.3 ഓവറിൽ ശ്രീലങ്കയെ 216 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

മൂന്ന് വിക്കറ്റ് നേടി രാജേശ്വരി ഗായക്വാഡ്, രണ്ട് വീതം വിക്കറ്റുമായി പൂജ വസ്ട്രാക്കര്‍, മേഘന സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടിയത്. ശ്രീലങ്കന്‍ നിരയിൽ 48 റൺസുമായി നിലാക്ഷി ഡി സിൽവ പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോററര്‍ ആയപ്പോള്‍ ചാമരി അത്തപ്പത്തു 44 റൺസും ഹസ്നി പെരേര 39 റൺസും നേടി.