പെപെ റെയ്ന സ്പെയിനിൽ തിരികെയെത്തുന്നു

ലാസിയോക്ക് ഒപ്പം ഉണ്ടായിരുന്ന സ്പാനിഷ് ഗോൾ കീപ്പർ പെപെ റെയ്ന ഇനി സ്പെയിനിൽ‌. ലാലിഗ ക്ലബായ വിയ്യറയൽ ആണ് പെപെ റെയ്നയെ സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിൽ റെയ്ന ഒപ്പുവെക്കും. ഫ്രീ ഏജന്റായാണ് താരം ലാലിഗയിലേക്ക് എത്തുന്നത്.

മിലാനിൽ നിന്നായിരുന്നു രണ്ടു വർഷം മുമ്പ് റെയ്ന ലാസിയോയിൽ എത്തിയത്. ബാഴ്സലോണ, ലിവർപൂൾ, നാപോളി, ബയേൺ മ്യൂണിക്ക് തുടങ്ങി പ്രമുഖ ക്ലബുകൾക്കായെല്ലാം മുമ്പ് കളിച്ചിട്ടുള്ള താരമാണ് റെയ്ന. 39കാരനായ താരം മുമ്പ് 2002 മുതൽ 2005വരെ വിയ്യറയലിൽ ഉണ്ടായിരുന്നു.