വിസ ഇല്ല, ഫ്ലോറിഡയിലെ മത്സരങ്ങള്‍ കരീബിയന്‍ മണ്ണിൽ തന്നെ നടത്തുവാന്‍ ആലോചന

Indiateamhuddle

യുഎസ് വിസ ലഭിയ്ക്കുന്നതിലെ കാലതാമസം കാരണം ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ കരീബിയന്‍ മണ്ണിൽ തന്നെ നടത്തുവാനുള്ള ആലോചനയുമായി ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്.

ഇരു ടീമുകളുടെയും താരങ്ങള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ല. നേരത്തെ സെയിന്റ് കിറ്റ്സിൽ യാത്ര രേഖകള്‍ താരങ്ങള്‍ക്ക് ലഭിയ്ക്കുമെന്നാണ് വിന്‍ഡീസ് ബോര്‍ഡ് പറഞ്ഞത്. എന്നാൽ ഇപ്പോള്‍ ടീമുകള്‍ ട്രിനിഡാഡിലേക്ക് യാത്ര ചെയ്ത ശേഷം മാത്രമേ രേഖകള്‍ ലഭിയ്ക്കുകയുള്ളുവെന്നാണ് അറിയുന്നത്.