primus mobile
primus mobile

ജര്‍മ്മനിയെ വീഴ്ത്തി ഇന്ത്യ, രണ്ടാം ജയം

Sathiyan

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ജര്‍മ്മനിയെ 3-1 എന്ന സ്കോറിനാണ് ഇന്ത്യുടെ പുരുഷ ടീം പരാജയപ്പെടുത്തി ഗ്രൂപ്പ് 2ൽ തങ്ങളുടെ രണ്ടാം വിജയം നേടിയത്. സത്യന്‍ ജ്ഞാനശേഖരന്‍ തന്റെ രണ്ട് മത്സരങ്ങളും വിജയിച്ചപ്പോള്‍ മാനവ് തക്കറും വിജയം നേടി. ഹര്‍മ്മീതിന് പരാജയം ആയിരുന്നു ഫലം.

ആദ്യ മത്സരത്തിൽ സത്യന്‍ ആദ്യ രണ്ട് ഗെയിം പിന്നിൽ പോയ ശേഷം അതിശക്തമായ തിരിച്ചുവരവ് നടത്തി ബെനഡിക്ട് ഡുഡയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. സ്കോര്‍ 11-13, 4-11, 11-8, 11-4, 11-9.

രണ്ടാം മത്സരത്തിൽ ലോക 9ാം നമ്പര്‍ താരമായ ഡാംഗ് ക്യുയുവിനോട് ഹര്‍മ്മീത് ദേശായി 1-3 എന്ന സ്കോറിന് പരാജയപ്പെട്ടു. സ്കോര്‍ : 7-11, 9-11, 13-11, 3-11 എന്നായിരുന്നു സ്കോര്‍. മൂന്നാം മത്സരത്തിൽ 13-11, 6-11, 11-8, 12-10 എന്ന സ്കോറിന് മാനവ് തക്കര്‍ റിക്കാര്‍ഡോയെ പരാജയപ്പെടുത്തി ഇന്ത്യയെ മുന്നിലെത്തിച്ചു. നാലാം ഗെയിമിൽ നാല് മാച്ച് പോയിന്റ് കിട്ടിയ ശേഷം ജര്‍മ്മന്‍ താരത്തെ തിരിച്ചുവരുവാന്‍ അവതരിപ്പിച്ച ശേഷം ആണ് മാനവിന്റെ വിജയം.

നാലാം മത്സരത്തിൽ ഡാംഗിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സത്യന്‍ തന്റെ രണ്ടാം വിജയം കരസ്ഥമാക്കിയത്.