ഇന്നത്തെ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് മഴ ഭീഷണി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 മത്സരം മഴ കൊണ്ടു പോകാൻ സാധ്യത. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി 20 ഇന്ന് വൈകിട്ട് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കേണ്ടത്. എന്നാൽ കാലാവസ്ഥ പ്രവചനം ഇന്ന് വലിയ മഴക്ക് സാധ്യത കൽപ്പിക്കുന്നു.

ഇന്ത്യ 131433

ഗുവാഹത്തിയിൽ കനത്ത ഇടിമിന്നലുകളോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്, മൂന്ന് മണിക്കൂർ എങ്കിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. ബർസപാര സ്റ്റേഡിയത്തിലെ ഇന്ത്യയുടെ അവസാന മത്സരം മഴ കാരണം തടസ്സപ്പെട്ടിരുന്നു.

മഴ പെയ്താലും ഓവറുകൾ ചുരുക്കി മത്സരം നടത്താൻ ആകും എന്നാണ് അധികൃതർ വിശ്വസിക്കുന്നത്.