റെനാറ്റോ സാഞ്ചസിന് വീണ്ടും പരിക്ക്

പി എസ് ജിയിലേക്ക് എത്തിയ പോർച്ചുഗീസ് മിഡ്ഫീൽഡർ റെനാറ്റോ സാഞ്ചേസിന് അത്ര നല്ല കാലമല്ല. ഇന്നലെ പരിക്ക് മാറി നീസിന് എതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലെത്തിയ മിഡ്ഫീൽഡറെ ഉടൻ തന്നെ മറ്റൊരു പരിക്ക് കാരണം പി എസ് ജിക്ക് പിൻവലിക്കേണ്ടി വന്നു. 25-കാരനായ മിഡ്ഫീൽഡർ തന്റെ പുതിയ ക്ലബ്ബിനായുള്ള ആറാമത്തെ ലീഗ് മത്സരം ആയിരുന്നു ഇത്.

റെനാറ്റോ 125947

പരിക്കേറ്റ് കാരണം മൂന്നാഴ്ചയോളം പുറത്തിരുന്നാണ് സാഞ്ചസ് ഇന്നലെ മടങ്ങി എത്തിയത്. 16 മിനിറ്റ് മാത്രമാണ് ഇന്നലെ മൈതാനത്ത് താരം ഉണ്ടായിരുന്നത്. മസിൽ ഇഞ്ച്വറി ആണെന്ന് ക്ലബ് അറിയിച്ചു. ഒരു മാസത്തോളം സാഞ്ചസ് വീണ്ടും പുറത്തിരിക്കും.