തീപ്പൊരിപ്പോരാട്ടത്തിനൊടുവിൽ ഇന്ത്യന്‍ ജയം, ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയത് ത്രില്ലറിൽ

Sports Correspondent

Indiahockeymandeep
Download the Fanport app now!
Appstore Badge
Google Play Badge 1

FIH പ്രൊലീഗിൽ ന്യൂസിലാണ്ടിനെതിരെ 4-3 ന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ. ഇന്ന നടന്ന മത്സരത്തിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ഭുവനേശ്വറിൽ കണ്ടത്. 13ാം മിനുട്ടിൽ മന്‍ദീപ് മോര്‍ ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തെങ്കിലും 22ാം മിനുട്ടിൽ സാം ലേന്‍ ന്യൂസിലാണ്ടിന്റെ സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.

Indiahockeyരണ്ടാം പകുതി ആരംഭിച്ച മിനുട്ടുകള്‍ക്കുള്ളിൽ ന്യൂസിലാണ്ട് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യ 1-3 എന്ന നിലയിൽ മത്സരത്തിൽ പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്. ജേക്ക് സ്മിത്തും സാം ലേനുമായിരുന്നു സ്കോറര്‍മാര്‍. മൂന്നാം ക്വാര്‍ട്ടറിൽ ഹര്‍മ്മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കിയെങ്കിലും അപ്പോള്‍ ഒരു ഗോള്‍ ലീഡ് ന്യൂസിലാണ്ടിനുണ്ടായിരുന്നു.

മത്സരത്തിന്റെ 51ാം മിനുട്ടിൽ മന്‍ദീപ് സിംഗ് ഇന്ത്യയെ ഒപ്പമെത്തിച്ചപ്പോള്‍ മന്‍ദീപ് തന്നെ 56ാം മിനുട്ടിൽ ഇന്ത്യയുടെ വിജയ ഗോളും സമ്മാനിച്ചു.