“ഇന്നത്തെ ഫസ്റ്റ് ഹാഫിലെ പ്രകടനം ഇനി ഒരിക്കലും ആവർത്തിക്കരുത്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലക‌ൻ

ഇന്ന് മുംബൈ സിറ്റിക്ക് എതിരായ ആദ്യ പകുതി ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പിറകിൽ പോയിരുന്നു. ഇന്നത്തെ ആദ്യ പകുതി ഒരു വാണിങ് ആയി ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത മാതൃക ആയാകും താൻ കണക്കാക്കുന്നത് എന്ന് കോച്ച് പറഞ്ഞു.

Picsart 22 10 28 22 22 34 924

താനോ ടീമോ കളിക്കാൻ ആഗ്രഹിക്കുന്ന ഫുട്ബോൾ അല്ല ആദ്യ പകുതിയിൽ കണ്ടത് എന്ന് ഇവാൻ പറഞ്ഞു. ഇനി ഒരിക്കലും ഇത് ഉണ്ടാകില്ല എന്ന് താനും ടീമും ഉറപ്പിക്കും കോച്ച് പറഞ്ഞു. എന്നാൽ ഇന്ന് രണ്ടാം പകുതിയിൽ ഇതേ ടീം തന്നെ ഞങ്ങൾക്ക് നന്നായി കളിക്കാൻ ആകുമെന്നും തെളിയിച്ചു. വരും മത്സരങ്ങളിൽ ഇന്നത്തെ രണ്ടാം പകിതിയിലെ പോലുള്ള പ്രകടനങ്ങൾ ആകണം ഉണ്ടാകേണ്ടത് എന്നും ഇവാൻ പറഞ്ഞു.