ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ഡ്യയും ജഡേജയും തിരിച്ചെത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പാരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും സ്പിന്നർ രവീന്ദ്ര ജഡേജയും തിരിച്ചെത്തി. മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള 17 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് ജഡേജ ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. അതെ സമയം കഴിഞ്ഞ വർഷം ജൂലൈയിൽ ശ്രീലങ്കക്കെതിരെ കളിച്ചതിന് ശേഷം ആദ്യമായാണ് ഹർദിക് പാണ്ഡ്യാ ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടുന്നത്.

രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത അർശ്ദീപ് സിങ് ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ജൂലൈ 12, 14, 17 തിയ്യതികളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ രണ്ട് മത്സരങ്ങൾ ലണ്ടനിൽ വെച്ചും അവസാനം മത്സരം മാഞ്ചസ്റ്ററിൽ വെച്ചും നടക്കും.

India: Rohit Sharma (Captain), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh