റാഫാ ലോപസ് കേരള ബ്ലാസ്റ്റേഴ്സിലേക്കോ? വാസ്കസിന് പകരക്കാരൻ ആകുമോ?

കേരള ബ്ലാസ്റ്റേഴ്സ് പോർച്ചുഗീസ് സ്ട്രൈക്കർ ആയ റാഫാ ലോപസിനായി ശ്രമിക്കുന്നു. റാഫാ ലോപസുമായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഘട്ട ചർച്ചകൾ നടത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. പോളണ്ട് ക്ലബായ ലെഗിയ വർസവയിലാണ് റാഫാ ലോപസ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ 27 മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകളും 2 അസിസ്റ്റും നേടിയിരുന്നു.

30കാരനായ താരം ഓസ്ട്രേലിയയിലേക്ക് പോകുമെന്നും വാർത്തകൾ ഉണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിലും യൂറോപ്പ ലീഗിലും താരം കളിച്ചിരുന്നു. മുമ്പ് പോർച്ചുഗൽ അണ്ടർ 20 ടീമിനായും താരം കളിച്ചിട്ടുണ്ട്. പോർച്ചുഗലിൽ ആയിരുന്നു ക്ലബ്ബ് ഫുട്ബോൾ കരിയർ ലോപസ് ആരംഭിച്ചത്. ആല്വാരോ വാസ്കസിന് പകരക്കാരനെ അന്വേഷിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.