സ്പെയിനിനോട് അവസാന നിമിഷം അടിയറവ് പറഞ്ഞ് ഇന്ത്യ

Sports Correspondent

Indiamenhockey
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിനെതിരെയുള്ള ത്രില്ലര്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമിന് FIH ഹോക്കി പ്രൊലീഗിൽ പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ സ്പെയിനിനോട് 2-3 എന്ന സ്കോറിന് പിന്നിൽ പോകുകയായിരുന്നു. ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് സിംഗും അഭിഷേകും ഗോളുകള്‍ നേടി.

മത്സരത്തിന്റെ 16ാം മിനുട്ടിൽ എഡ്വാര്‍ഡ് ഡി ഇക്നാകിയോ-സിമോ നേടിയ ഗോളിൽ സ്പെയിനാണ് മുന്നിലെത്തിയത്. ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് ഗോള്‍ നേടിയപ്പോള്‍ മാര്‍ക് മിറാലെസ് സ്പെയിനിനെ ലീഡിലേക്ക് എത്തിച്ചു. 26ാം മിനുട്ടിലാണ് ഇരു ഗോളുകളും പിറന്നത്.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്പെയിന്‍ 2-1ന് മുന്നിലായിരുന്നു. 54ാം മിനുട്ടിൽ അഭിഷേക് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും മിനുട്ടുകളുടെ വ്യത്യാസത്തിൽ മാര്‍ക്ക് റെയ്നേ സ്പെയിനിന്റെ വിജയ ഗോള്‍ നേടി.