ഇന്ത്യയിന്ന് ന്യൂസിലാണ്ടിനെതിരെ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു

Indiawomen

വനിത ഏകദിന ലോകകപ്പിലെ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലാണ്ടും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റൻ മിത്താലി രാജ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന പരമ്പരയിൽ ന്യൂസിലാണ്ടിനായിരുന്നു പരമ്പര. അന്ന് 5 മത്സരങ്ങളിൽ ഒരു വിജയം മാത്രമായിരുന്നു ഇന്ത്യയ്ക്ക് നേടാനായത്.

Indianewzealandwomen

ഇന്ത്യന്‍ നിരയിൽ ഷഫാലി വര്‍മ്മയ്ക്ക് പകരം യാസ്ടിക ബാട്ടിയ ടീമിലേക്ക് എത്തുന്നു. ന്യൂസിലാണ്ട് നിരയിൽ മാറ്റങ്ങളൊന്നുമില്ല. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ന്യൂസിലാണ്ട് ബംഗ്ലാദേശിനെതിരെ ആധികാരിക വിജയവുമായി തിരിച്ചെത്തിയിരുന്നു.

അതേ സമയം പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തുടക്കത്തിൽ തകര്‍ന്നുവെങ്കിലും 107 റൺസിന്റെ തകര്‍പ്പന്‍ വിജയം നേരിടുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ന്യൂസിലാണ്ട് : Sophie Devine(c), Suzie Bates, Amelia Kerr, Amy Satterthwaite, Maddy Green, Frances Mackay, Katey Martin(w), Hayley Jensen, Lea Tahuhu, Jess Kerr, Hannah Rowe

ഇന്ത്യ Smriti Mandhana, Yastika Bhatia, Deepti Sharma, Mithali Raj(c), Harmanpreet Kaur, Richa Ghosh(w), Sneh Rana, Pooja Vastrakar, Jhulan Goswami, Meghna Singh, Rajeshwari Gayakwad