ബ്രാത്‍വൈറ്റിന് ഫിഫ്റ്റി, വിന്‍ഡീസ് മുന്നേറുന്നു

ആന്റിഗ്വയിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311 റൺസിന് മറുപടി ബാറ്റിംഗുമായി എത്തിയ വെസ്റ്റിന്‍ഡീസ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 202/4 എന്ന നിലയിൽ. ഇംഗ്ലണ്ടിനൊപ്പമെത്തുവാൻ 109 റൺസ് കൂടി നേടേണ്ട ആതിഥേയര്‍ക്കായി 75 റൺസ് കൂട്ടുകെട്ടുമായി ജേസൺ ഹോള്‍ഡറും എന്‍ക്രുമ ബോണ്ണറുമാണ് ക്രീസിലുള്ളത്.

Kraiggbrathwaite

ഹോള്‍ഡർ 43 റൺസും ബോണ്ണർ 34 റൺസുമാണ് അഞ്ചാം വിക്കറ്റിൽ നേടിയിട്ടുള്ളത്. നേരത്തെ ഒന്നാം വിക്കറ്റിൽ ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും ജോൺ കാംപെല്ലും ചേര്‍ന്ന് 83 റൺസ് നേടിയിരുന്നു.

കാംപെൽ 35 റൺസും ബ്രാത്‍വൈറ്റ് 55 റൺസും ആണ് നേടിയത്.