ലോക ടി20, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐസിസി വനിത ലോക ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. വിന്‍ഡീസില്‍ നവംബര്‍ 9നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിലേക്ക് 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കയെ 4-0നു തകര്‍ത്ത ടീമില്‍ ആകെ ഒരു മാറ്റമാണുള്ളത്. ശിഖ പാണ്ടേയെ ഒഴിവാക്കി പകരം പൂജ വസ്ട്രാക്കര്‍ തിരികെ ടീമിലേക്ക് വരുന്നു. താരം ശ്രീലങ്ക പര്യടനത്തില്‍ നിന്ന് പരിക്ക് മൂലം വിട്ടു നിന്നിരുന്നു.

ഇന്ത്യ: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിത്താലി രാജ്, ജെമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, അനൂജ പാട്ടില്‍, എക്ത ബിഷ്ട്, ഡി ഹേമലത, മാന്‍സി ജോഷി, പൂജ വസ്ട്രാക്കര്‍, അരുന്ധതി റെഡ്ഢി