ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ഫിക്സ്ചറുകളായി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ മത്സരങ്ങളുടെ ഫിക്സ്ചറുകൾ പുറത്തുവിട്ട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ പ്രതിസന്ധിയിലായ സമയത്താണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഫിക്സ്ചറുകൾ പുറത്തുവിട്ടത്. ഓസ്‌ട്രേലിയൻ ടീമിന്റെ ഈ സീസണിലേക്കുള്ള മുഴുവൻ മത്സരങ്ങളുടെയും വിവരങ്ങൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിട്ടുണ്ട്. ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ വെസ്റ്റിൻഡീസ് എന്നിവരുമായുള്ള പരമ്പരയുടെ വിശദംശങ്ങളാണ് ഓസ്ട്രേലിയ പുറത്തുവിട്ടത്.

രണ്ട് ഘട്ടങ്ങളായുള്ള പരമ്പരയിൽ ആദ്യ ഘട്ടത്തിൽ ഇന്ത്യ ടി20 പരമ്പരയാണ് കളിക്കുക. ഒക്ടോബർ 11ന് തുടങ്ങുന്ന ടി20 പരമ്പരയിൽ ഇന്ത്യ മൂന്ന് മത്സരങ്ങളാണ് കളിക്കുന്നത്. തുടർന്ന് ഡിസംബർ 3ന് ആരംഭിക്കുന്ന രണ്ടാം ഘട്ട പരമ്പരയിൽ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും. ജനുവരി 17നാണ് പരമ്പര അവസാനിക്കുക.

പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങൾ ബ്രിസ്‌ബെൻ, അഡ്ലെയ്ഡ്, മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിൽ വെച്ചാവും നടക്കുക. ഇതിൽ രണ്ടാം ടെസ്റ്റ് നടക്കുന്ന അഡ്‌ലൈഡ് ടെസ്റ്റ് ഡേ നൈറ്റ് മത്സരമാവും. അതെ സമയം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15വരെ നടക്കേണ്ട ടി20 ലോകകപ്പ് പ്രതിസന്ധിയിലായിരുന്നു.

Men’s T20I Series against India

Australia v India at the Gabba, Brisbane (October 11)
Australia v India at Manuka Oval, Canberra (October 14)
Australia v India at Adelaide Oval, Adelaide (October 17)

Men’s Test Series against India

Australia v India at the Gabba, Brisbane (December 3- 7)
Australia v India at Adelaide Oval, Adelaide (December 11 – 15)
Boxing Day Test, Australia v India at the MCG, Melbourne (December 26 – 30)
Pink Test, Australia v India at the SCG, Sydney (January 3 – 7)

Men’s ODI Series against India

Australia v India at Perth Stadium, Perth (January 12)
Australia v India at the MCG, Melbourne (January 15)
Australia v India at the SCG, Sydney (January 17)