മാഞ്ചസ്റ്റർ സിറ്റി വനിതകൾക്ക് ഇനി പുതിയ പരിശീലകൻ

മാഞ്ചസ്റ്റർ സിറ്റി വനിതാ ടീം അവരുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റി യുവ ടീമുകളുടെ പരിശീലകൻ ആയിരുന്ന ഗരെത് ടെയ്ലർ ആണ് പുതുതായി വനിതാ ടീമിന്റെ ചുമതലയേറ്റത്. ടെയ്ലർ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അവസാന ഏഴു വർഷമായി മാഞ്ചസ്റ്റർ സിറ്റി വനിതാ ടീമിന്റെ പരിശീലകൻ ആയിരുന്ന നിക്ക് കുഷിംഗിന് പകരക്കാരനായാണ് ടെയ്ലർ എത്തുന്നത്.

ഏഴ് വർഷത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ കുഷിംഗിനായിരുന്നു. മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ അവസാന എട്ടു വർഷമായി ഉണ്ടായിരുന്ന പരിശീലകൻ ആണ് ടെയ്ലർ. മാഞ്ചസ്റ്റർ സിറ്റി അണ്ടർ 18 ടീം പരിശീലകനായാണ് അവസാനം പ്രവർത്തിച്ചത്.

Previous article5000 വൃക്ഷ തൈകള്‍ നടുവാന്‍ ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
Next articleഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ഫിക്സ്ചറുകളായി