2022 ടി20 ലോകകപ്പ് ഫൈനൽ എംസിജിയിൽ

Australiat20champs

ഓസ്ട്രേലിയയിൽ നടക്കുന്ന 2022 ടി20 ലോകകപ്പിലെ വേദികളെ കുറിച്ച് തീരുമാനം അറിയിച്ച് ഐസിസി. ഒക്ടോബര്‍ 16ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റ് നവംബര്‍ 13ന് അവസാനിക്കും. ഓസ്ട്രേലിയയിലെ ഏഴ് പട്ടണങ്ങളിലായാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ഫൈനൽ മത്സരം മെൽബേൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് നടക്കുക.

അഡിലെയ്ഡ്, ബ്രിസ്ബെയിന്‍, ഗീലോംഗ്, ഹോബാര്‍ട്ട്, മെൽബേൺ, പെര്‍ത്ത്, സിഡ്നി എന്നിവിടങ്ങളിലായി 45 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റിൽ നടക്കുക.

ഇത്തവണത്തെ ലോകകപ്പ് പോലെ പ്രാഥമിക യോഗ്യത റൗണ്ടും സൂപ്പര്‍ 12 റൗണ്ടുമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയും റണ്ണേഴ്സ് അപ്പ് ആയ ന്യൂസിലാണ്ടും കൂടാതെ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ നേരിട്ട് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് കടന്ന ടീമുകളാണ്.

നമീബിയ, സ്കോട്ലാന്‍ഡ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ ആദ്യ റൗണ്ടിൽ കളിക്കും. മറ്റ് നാല് ടീമുകള്‍ കൂടി യോഗ്യത റൗണ്ടിലൂടെ ഈ ആദ്യ റൗണ്ടിന് യോഗ്യത നേടും.

Previous articleവില്യംസണില്ല, ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ടിം സൗത്തി ന്യൂസിലാണ്ടിനെ നയിക്കും
Next article“ഫുട്ബോൾ കളിക്കുക അല്ലാതെ വേറെ എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആകുമായിരുന്നില്ല”