വില്യംസണില്ല, ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ടിം സൗത്തി ന്യൂസിലാണ്ടിനെ നയിക്കും

Timsouthee

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസൺ. താരം പിന്മാറിയതോടെ ടിം സൗത്തി ടീമിനെ നയിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പര നവംബര്‍ 17ന് ജയ്പൂരിലാണ് ആരംഭിക്കുന്നത്.

കെയിന്‍ വില്യംസൺ സ്ക്വാഡിനൊപ്പം കാണുമെങ്കിലും ടെസ്റ്റ് പരമ്പരയ്ക്കായി കൂടുതൽ ശ്രദ്ധ ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. നവംബര്‍ 19ന് റാഞ്ചിയിൽ രണ്ടാം മത്സരവും നവംബര്‍ 21ന് കൊല്‍ക്കത്തയിൽ മൂന്നാം മത്സരവും നടക്കും.

നവംബര്‍ 25, ഡിസംബര്‍ 3 തീയ്യതികളിൽ കാന്‍പൂരിലും മുംബൈയിലുമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

Previous articleസമനിലയിൽ കുടുങ്ങി ഇറ്റലി, ലോകകപ്പ് യോഗ്യതക്കായി പ്ലേ ഓഫ് കളിക്കണം
Next article2022 ടി20 ലോകകപ്പ് ഫൈനൽ എംസിജിയിൽ