“ഫുട്ബോൾ കളിക്കുക അല്ലാതെ വേറെ എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആകുമായിരുന്നില്ല”

Img 20211116 120316

ഫുട്ബോൾ അല്ലാതെ വേറെ ഒന്നിനെ കുറിച്ചും തനിക്ക് ചിന്തിക്കാൻ ആകുമായിരുന്നില്ല എന്ന് യുവ ഇന്ത്യം ഫുട്ബോളർ അൻവർ അലി. ഹൃദയ സംബന്ധമായ പ്രശ്നം കാരണം അൻവർ അലിക്ക് ഒരു ഘട്ടത്തിൽ ഫുട്ബോൾ തന്നെ ഉപേക്ഷിക്കേണ്ടി വരും എന്ന അവസ്ഥ ആയിരുന്നു. അവിടെ നിന്ന് പൊരുതിയ താരം ഇപ്പോൾ ഐ എസ് എല്ലിൽ എഫ് സി ഗോവയുടെ താരമാണ്. ജനുവരി മുതൽ അൻവറിന് ഗോവയ്ക്ക് ഒപ്പം കളിക്കാനും ആകും. താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ലീഗിൽ തന്നെ കളിക്കണം എന്ന് എന്നും ആഗ്രഹിച്ചിരുന്നു എന്ന് അൻവർ പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ വന്നപ്പോൾ ചെറിയ ലീഗുകളിലേക്ക് മാറേണ്ടതായി വന്നു. അതിൽ തനിക്ക് സങ്കടം ഉണ്ടായി എങ്കിലും അതും ഒരു നല്ല അനുഭവമായി മാറി എന്ന് യുവതാരം പറഞ്ഞു. തനിക്ക് ഇനി ഫുട്ബോൾ കളിക്കാൻ ആകില്ല എന്ന് ആദ്യം അരിഞ്ഞപ്പോൾ തന്റെ ലോകം തന്നെ അവസാനിക്കുകയാണ് എന്ന ഭയമായിരുന്നു. പക്ഷെ തന്റെ കുടുംബവും രഞ്ജിത് ബജാജും എന്നും തനിക്ക് ഒപ്പം നിന്നു എന്നും അവരാണ് തന്റെ തിരിച്ചുവരവിന് കാരണം എന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോൾ അല്ലാതെ ഒരു ജോലിയെ കുറിച്ചും തനിക്ക് ഒരിക്കലും ചിന്തിക്കാൻ ആകില്ലായുരുന്നു എന്നും അൻവർ പറഞ്ഞു.

Previous article2022 ടി20 ലോകകപ്പ് ഫൈനൽ എംസിജിയിൽ
Next articleതമീം ഇഖ്ബാൽ പാകിസ്താനെതിരെ ഉണ്ടാകില്ല