ഐ ലീഗ് ഫിക്സ്ചർ എത്തി, ആദ്യ കളി മഞ്ചേരിയിയിൽ വെച്ച്

Picsart 22 11 01 10 27 41 174

ഏറെ ദിവസങ്ങളായി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ കാത്തു നിൽക്കുന്ന ഐ ലീഗ് ഫിക്സ്ചർ പുറത്തു വന്നു. നവംബർ 12ന് ആരംഭിക്കുന്ന ലീഗിലെ ആദ്യ മത്സരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാകും. ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള മൊഹമ്മൻ സ്പോർടിംഗിനെ ആകും നേരിടുക. ഈ മത്സരം ഉൾപ്പെടെ ഗോകുലത്തിന്റെ ആദ്യ അഞ്ചു മത്സരങ്ങൾ മഞ്ചേരി വെച്ച് ആകും നടക്കുക.

20221101 102650

സ്പോൺസർമാരും ടെലിക്കാസ്റ്റും ഗ്രൗണ്ടുകളും ഒന്നും തീരുമാനം ആകാതിരുന്നതാണ് ഐ ലീഗിലെ കാര്യങ്ങൾ ഏറെ വൈകാൻ കാരണം ആയത്. ടെലിക്കാസ്റ്റിനെ കുറിച്ചുള്ള പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. നേരത്തെ ഒക്ടോബർ 29ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ലീഗ് ആണ് ഇപ്പോൾ നവംബർ മധ്യത്തിലേക്ക് എത്തിയിരിക്കുന്നത്.

12 ടീമുകൾ ആണ് ഇത്തവണ ലീഗിൽ ഉള്ളത്. റിലഗേഷൻ ഇളവ് ലഭിച്ചത് കൊണ്ട് കെങ്ക്രെ ലീഗിൽ തുടരും. ഇന്ത്യൻ ആരോസ് പക്ഷെ ഈ സീസൺ ഐ ലീഗിൽ ഉണ്ടാകില്ല. . ഈ വർഷത്തെ ഐ ലീഗ് പഴതു പോലെ രണ്ട് ലെഗ് ആയാകും നടക്കുക. അവസാന രണ്ട് സീസണുകളിൽ കൊറോണ കാരണം വ്യത്യസ്ത രീതിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്.

ഐ ലീഗ് 133300

ഈ സീസണിൽ ഐ ലീഗിൽ കിരീടം നേടിയാൽ ആ ടീമിന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ കിട്ടും എന്ന പ്രത്യേകത ഉണ്ട്. അവസാന രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയത് ഗോകുലം കേരള ആയിരുന്നു.

ടീമുകൾ; ഗോകുലം കേരള, മൊഹമ്മദൻസ്, റിയൽ കാശ്മീർ, സുദേവ, നെരോക, ശ്രീനിധി, ട്രാവു, ഐസാൾ, ചർച്ച ബ്രദേഴ്സ്, രാജസ്ഥാൻ യുണൈറ്റഡ്, പഞ്ചാബ് എഫ് സി, കെങ്ക്രെ.

ഫിക്സ്ചർ:

Img 20221101 Wa0047Img 20221101 Wa0046