തീമിന്നൽ ഹോർമിപാം!! കേരള ബ്ലാസ്റ്റേഴ്സ് യുവ ഡിഫൻഡർ ഹോർമിപാം തിരികെയെത്തി!!

Hormipam Blasters

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിച്ചു. താരം മുഖത്ത് പ്രത്യേല ഗ്വാർഡ് ഉപയോഗിച്ചാണ് പരിശീലനം നടത്തുന്നത്. താരം വരും മത്സരങ്ങളിൽ വീണ്ടും ലൈനപ്പിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
20220222 151428

മൂക്കിനേറ്റ പരിക്കിന് ഹോർമിൻ പാം കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. താരം തിരികെ ബയോബബിളിൽ എത്തി ക്വാറന്റൈൻ പൂർത്തിയാക്കി ആണ് ക്വാമ്പിൽ തിരികെ ചേർന്നത്. ജംഷദ്പൂരിന് എതിരായ മത്സരത്തിൽ ഏറ്റ പരിക്കായിരുന്നു താരത്തിന് പ്രശ്നമായത്ത്. ഹോർമിപാം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചായിരുന്നു പരിക്കേറ്റത്. താരം തിരികെ എത്തിയത് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഊർജ്ജമാവും. കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം നടത്താൻ താരത്തിന് ഇതുവരെ ആയിരുന്നു.