തന്നെ മുംബൈ വാങ്ങിച്ച വിലയെക്കുറിച്ചല്ല താന്‍ ചിന്തിക്കുന്നത് ടി20 ലോകകപ്പിനെക്കുറിച്ച് – ഇഷാൻ കിഷൻ

വരുന്ന ടി20 ലോകകപ്പിലാണ് തന്റെ ശ്രദ്ധ മുഴുവനുമെന്നും അല്ലാതെ താന്‍ മുംബൈ ഇന്ത്യൻസ് തനിക്കായി എത്ര രൂപ ചെലവാക്കിയെന്നതിനെക്കുറിച്ചല്ലെന്നും പറഞ്ഞ് ഇഷാന്‍ കിഷന്‍. 15.25 കോടി രൂപയ്ക്കാണ് ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് തനിക്ക് ഏറെ സഹായം ചെയ്ത ഫ്രാഞ്ചൈസിയാണെന്നും അവര്‍ തനിക്ക് പിന്തുണയും തന്നെ മികച്ചതാക്കുവാന്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇഷാന്‍ കിഷന്‍ പറ‍ഞ്ഞു.

അവര്‍ തന്നിൽ വിശ്വാസം അര്‍പ്പിച്ച് തന്റെ ഭാവിയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും ഒരു കുടുംബം പോലെയാണ് മുംബൈ ഇന്ത്യന്‍സ് ഫ്രാ‍ഞ്ചൈസി എന്നും കിഷന്‍ വ്യക്തമാക്കി.