നിശു കുമാർ നാളെ കളിക്കില്ല

Nishu Blasters

കേരള ബ്ലാസ്റ്റേഴ്സ് ഫുൾബാക്ക് നിശു കുമാർ നാളെയും ടീമിനൊപ്പം ഉണ്ടാകില്ല. താരത്തിന്റെ പരിക്ക് മാറിയില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. കഴിഞ്ഞ മോഹൻ ബഗാന് എതിരായ മത്സരത്തിലും നിശു കുമാറിന് പരിക്ക് കാരണം കളിക്കാൻ ആയിരുന്നില്ല. താരം ഇപ്പോഴും പൂർണ്ണ ഫിറ്റ്നെസിൽ എത്തിയിട്ടില്ല എന്ന് കോച്ച് പറഞ്ഞു. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ നിശു കുമാർ സ്ക്വാഡിലേ ഉണ്ടാവില്ല എന്നും കോച്ച് പറഞ്ഞു.

ജെസ്സലും നിശുവും പരിക്കേറ്റ് പുറത്തായതും സന്ദീപ് സസ്പെൻഷനിൽ ആയതും അടുത്ത മത്സരത്തിൽ ആര് ലെഫ്റ്റ് ബാക്കായി ഇറങ്ങും എന്ന് കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക ഉണ്ട്. നാളെ ഹൈദരബാദിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.