ഒരു വണ്ടർകിഡ് കൂടെ ചെൽസിയിൽ, സ്ലൊനിനയുടെ സൈനിംഗ് ഔദ്യോഗികമായൊ പ്രഖ്യാപിച്ചു | Gabriel Slonina joins Chelsea on permanent deal

20220803 012219

വലിയ ഭാവി പ്രവചിക്കപ്പെടുന്ന അമേരിക്കൻ യുവ ഗോൾകീപ്പർ ഗബ്രിയേൽ സ്ലൊനിനയെ ചെൽസി സ്വന്തമാക്കി. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. 2028വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. അമേരിക്കൻ ക്ലബായ ചിക്കാഗോ ഫയറിന്റെ താരം ഈ സീസൺ ചികാഗോയ്ക്ക് ഒപ്പം പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ ആകും ചെൽസിയിൽ എത്തുക.

റയൽ മാഡ്രിഡിന്റെ ബിഡുകൾ മറികടന്നാണ് അമേരിക്കൻ ക്ലബായ ചികാഗോ ഫയറിൽ നിന്ന് സ്ലൊനിനയെ ചെൽസി സ്വന്തമാക്കുന്നത്. 18കാരനായ താരത്തിനായി ചെൽസി 15 മില്യൺ പൗണ്ടോളം നൽകും. ചികാഗോ ഫയറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാകും ഇത്. 2016 മുതൽ താരം ചിക്കാഗോ ഫയറിനൊപ്പം ഉണ്ട്. 2021ൽ ആണ് ചിക്കാഗോയ്ക്ക് വേണ്ടി എം എൽ എസിൽ താരം അരങ്ങേറ്റം നടത്തിയത്.

Story Highlights: Gabriel Slonina joins Chelsea on permanent deal, contract valid until June 2028