“എന്റെ ഒരു വർഷം താൻ വെറുതെ മാഞ്ചസ്റ്ററിൽ നഷ്ടപ്പെടുത്തി, ക്ലബ് വാക്ക് പാലിച്ചില്ല” – ഡീൻ ഹെൻഡേഴ്സൺ

Newsroom

Img 20220803 005720
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ നോട്ടിങ്ഹാംഫോറസ്റ്റിൽ എത്തിയ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വിമർശനവുമായി രംഗത്ത്. ക്ലബ് തന്നോട് പറഞ്ഞിരുന്ന പല വാക്കും പാലിച്ചില്ല എന്ന് ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു. യൂറോ കപ്പ് കഴിഞ്ഞ് തിരികെയെത്തുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആകും എന്നായിരുന്നു താൻ പ്രതീക്ഷിച്ചത്. എന്നാൽ തനിക്ക് കോവിഡ് ബാധിച്ചു. പിന്നെ കാര്യങ്ങൾ എല്ലാം മാറി. എന്നോട് പറഞ്ഞ വാക്കുകൾ പലരും പാലിച്ചില്ല. ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു.

താൻ കുറെ നല്ല ലോൺ ഓഫറുകൾ നിരസിച്ചായിരുന്നു യുണൈറ്റഡിൽ തുടർന്നത്. ഒന്നാം നമ്പർ ആകും എന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ താൻ 12 മാസം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെറുതെ ഇരുന്ന് നഷ്ടപ്പെടുത്തി. അദ്ദേഹം പറഞ്ഞു. താൻ പുതിയ പരിശീലകൻ ടെൻ ഹാഗുമായി സംസാരിച്ചില്ല എന്നും തനിക്ക് ഫുട്ബോൾ കളിക്കേണ്ടതുള്ളത് കൊണ്ട് മാനേജ്മെന്റിനോട് തനിക്ക് ക്ലബ് വിടണം എന്ന് ആദ്യമെ പറഞ്ഞു എന്നും ഡീൻ പറഞ്ഞു.

Story Highlight: Wasted 12 months in Manchester united says Dean Henderson