നോട്ടിങ്ഹാം ഫോറസ്റ്റിന്റെ 29ആം സൈനിംഗും എത്തി!!

Newsroom

Picsart 23 02 03 01 15 41 931

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ നോട്ടിങ് ഹാം ഫോറസ്റ്റ് ഒരു താരത്തെ കൂടെ സൈൻ ചെയ്തിരിക്കുകയാണ്. സീസണിന്റെ അവസാനം വരെ ഉള്ള ഒരു ചെറിയ കരാറിൽ ഫ്രീ ഏജന്റ് ആന്ദ്രെ അയുവിനെ ആണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കിയത്.ഖത്തറി ക്ലബായ അൽ സദിൽ നിന്ന് പുറത്തായതിന് ശേഷം 33 കാരനായ അയു ഒരു ക്ലബും ഇല്ലാതെ നിൽക്കുകയായുരുന്നു.

നോട്ടിങ്ഹാം 011453

എവർട്ടണിൽ ചേരാനുള്ള അവസരം നിരസിച്ചാണ് അയു ഫോറസ്റ്റിൽ എത്തിയത്. കഴിഞ്ഞ മെയ് മാസത്തിൽ പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടിയതിന് ശേഷം ഫോറസ്റ്റിന്റെ 29-ാമത്തെ സൈനിംഗ് ആണ് ഇത്‌. ഫോറസ്റ്റ് ബോസ് സ്റ്റീവ് കൂപ്പറിന് ഘാന ഇന്റർനാഷണൽ അയുവിനെ നേരത്തെ അറിയാം. സ്വാൻസീയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു‌. മാഴ്സെയിൽ തന്റെ കരിയർ ആരംഭിച്ച അയു സ്വാൻസി കൂടാതെ വെസ്റ്റ് ഹാം ജേഴ്സിയിലും ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്.