എൻസോയെ ചെൽസി വാങ്ങിയതിന് റിവർ പ്ലേറ്റിന് കിട്ടുക 32 മില്യൺ യൂറോ

Newsroom

20230203 005409

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ആയിരുന്നു എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. എൻസോയ്ക്ക് ആയി 121 മില്യൺ ആണ് ചെൽസി ബെൻഫികയ്ക്ക് നൽകിയത്. ഈ തുകയിൽ വലിയിരു തുക എൻസോയുടെ ടാലന്റ് പണ്ടേ തിരിച്ചറിഞ്ഞ റിവർ പ്ലേറ്റ് ക്ലബിന് ലഭിക്കും. 32 മില്യണോളം ആകും റിവർ പ്ലേറ്റിന് ഈ ട്രാൻസ്ഫർ കാരണം ലഭിക്കുക.

എൻസോ 005427

കഴിഞ്ഞ സമ്മറിൽ 10 മില്യൺ മാത്രം നൽകിയായിരുന്നു എൻസോയെ ബെൻഫിക സ്വന്തമാക്കിയത്‌. അന്ന് എൻസോയെ ആർക്കു വിറ്റാലും ആ തുകയുടെ ഒരു ശതമാനം റിവർ പ്ലേറ്റിന് ആകണം എന്ന് നിബന്ധന വെച്ചിരുന്നു‌. റിവർ പ്ലേറ്റിൽ 16 വർഷത്തോളം എനോ ഉണ്ടായിരുന്നു. എൻസോ ചെൽസിയിൽ അടുത്ത മത്സരത്തിലൂടെ അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷ.