ഗ്രീൻവുഡിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്താവന എത്തി

Newsroom

Picsart 23 02 03 00 39 00 295

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആയ മേസൺ ഗ്രീൻവുഡിന്റെ ഭാവി എന്താകും എന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രസ്താവന എത്തി. ഗ്രീൻവുഡിന് മേലുള്ള കുറ്റങ്ങൾ റദ്ദാക്കിയതായി ക്ലബ് അറിഞ്ഞു എന്നും ഈ കാര്യത്തിൽ ക്ലബിന്റെ തുടർനടപടികൾ ഒരു പ്രോസസിലൂടെ ആകും ക്ലബ് എടുക്കുക എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ തിരികെ ടീമിലേക്ക് എടുക്കുമോ എന്നത് ഫുട്ബോൾ ലോകത്തെ തന്നെ വലിയ ചർച്ചയാണ്.

ഗ്രീൻവുഡ് 23 02 02 21 54 36 938

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രീൻവുഡിനെ ടീമിൽ എടുക്കരുത് എന്നും എടുക്കണം എന്നും ഇപ്പോൾ സംവാദങ്ങൾ ഉയരുന്നുണ്ട്‌.ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് 2022 ജനുവരിയിൽ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനു മേലുള്ള അന്വേഷണം കഴിഞ്ഞ സ്ഥിതിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തീരുമാനം എടുത്തേ മതിയാകു.

ഈ വിവാദ സംഭവങ്ങൾ നടക്കുന്നതിന് മുമ്പ് ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു. സ്വന്തം കാമുകിക്ക് എതിരെ നടത്തിയ ക്രൂരതകൾ ആണ് ഗ്രീൻവുഡിനെ ജയിലിൽ വരെ എത്തിച്ചത്.